Sunday, April 16, 2017

Translating Vishu.....

This year, I choose to share a few well known couplets from poet 'Vailoppilly' Sreedhara Menon, to extend by belated (yes, due to internet failure) Vishu greetings in Face Book.
Responding to this, my Dilli dost, Sathya Prakash sought translation of the couplets....Ho...Sathya, it would be a haunting task, as the couplets are of poesy par excellence..I cann't translate the beauty of the couplets, yet, I am trying it for you....


ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും 
ഏതു യന്ത്ര വൽകൃത ലോകത്തിൽ പുലർന്നാലും 
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും 
മണവും മമതയും ഇത്തിരി കൊന്നപ്പൂവും ....
- വൈലോപ്പിള്ളി 

Nurture grayish, thou, haply,
Be thou drowned in the tremble of wheels.
Let the scent of village wink thou
Like the Cassina blossoms....
Like the Cassina blossoms....

My regrets...Sathya, this is for you. Thanks a lot!

വെള്ളക്കുപ്പായക്കാരുടെ കുമ്പസാരം അവിശുദ്ധം

പ്രിയപ്പെട്ട സർവ്വശ്രീ ഹർത്താൽ വിരുദ്ധ സംഘം മുൻ നേതാക്കളെ,  നിങ്ങളുടെ കുമ്പസാരം അവിശുദ്ധമാണ്.  

ഒരമ്മയുടെ തേങ്ങൽ ഞങ്ങൾ കണ്ടു. വേദനയുണ്ട്. ആ 'അമ്മ യുടെ മകന്റെ ജീവൻ എടുത്തവർ വിലസുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പരിഹരിക്കപ്പെടേണ്ട ദൗര്ബല്യത്തിലേക്കു വിരൽ ചൂണ്ടുന്നുമുണ്ട്.

ആ അമ്മയോടൊരുവാക്കു സംസാരിക്കുവാൻ അന്നു രാവിലെ ഡിജിപി ശ്രമിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. അതുണ്ടായിരുന്നെങ്കിൽ ചാനെൽ ക്യാമെറകൾക്കു മുമ്പിൽ ആ അമ്മയുടെ വേദന വിറ്റു  കാശാക്കുവാൻ ഇറങ്ങിയിരിക്കുന്ന വെള്ളക്കുപ്പായക്കാർ എന്തുചെയ്യുമായിരുന്നു?

സ്വാശ്രയകച്ചവട പ്രസ്ഥാനത്തെ  കർത്താവിന്റെ പേരിലും ബിനാമിപേരിലും ഷൈലോക്കിന്റെ അവതാരങ്ങളുടെ പേരിലും ഗുണ്ടാ-മാഫിയ തലവന്മാരുടെ പേരിലും വളർതിക്കൊഴുപ്പിച്ചെടുത്ത കുറെ വർഷങ്ങളിൽ ഈ വെള്ളക്കുപ്പായക്കാരുടെ നേതാവ് എവിടെ ആയിരുന്നു. അധികാരപ്പാർട്ടിയുടെ സംസ്ഥാനാധ്യക്ഷൻ എന്നപദവിയിലിരുന്നു മൗനം ദീക്ഷിച്ചില്ലേ മൂന്നു വര്ഷം നിങ്ങൾ? പോലീസ് ബാറ്റൺ കയ്യിലേന്തിയിരുന്ന  സംവത്സരങ്ങളിൽ താരുണ്യോർജ്ജ വിലോലിതരായ വെള്ളക്കുപ്പായക്കാർക്കു കുട പിടിക്കുന്ന തിരക്കിൽ സ്വാശ്രയ ക്രിമിനലുകളുടെ വളർച്ച കാണാതെപോയതാണോ?

വെള്ളക്കുപ്പായത്തിനു എന്തെങ്കിലും വിലയുണ്ടെങ്കിൽ സ്വാശ്രയ സാമ്രാജ്യത്തിലെ ക്രിമിനലുകൾക്കെതിരെയാണ് ഹർത്താൽ വിരുദ്ധ സംഘം മുൻ നേതാക്കൾ പട നയിക്കേണ്ടത്. ഒരു സ്ഥാപനവും തലവരി മേടിക്കരുതെന്നും വിദ്യാർത്ഥികളെ പീഡിപ്പിച്ചാൽ നിങ്ങളെ പുറത്തേക്കിറങ്ങാൻ   അനുവദിക്കില്ലെന്നും പറഞ്ഞിട്ടുവേണം വിഷ്ണുപ്രണോയ്ക്കു വേണ്ടി സംസാരിക്കുന്നത് . വെള്ളക്കുപ്പായക്കാരുടെ മാതൃ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന, ഇന്ത്യയുടെ അഭിമാനമായിരുന്ന, ലോകതന്ത്രജ്‍ഞനായിരുന്ന  ഒരു മഹാന്റെ പേര് സ്വാശ്രയ മാഫിയകൾ മേലാള ഉപയോഗിക്കരുതെന്നെകിലും പറയൂ വെള്ളക്കുപ്പായക്കാരെ.

സ്വാശ്രയകച്ചവടത്തിനെതിരെ സത്യന്തം പ്രതികൂലമായ നിയമ ചട്ടക്കൂടിനുള്ളിൽ നിന്ന് ഉറച്ച നിലപാടെടുക്കുന്ന ഒരു സർക്കാരിനെതിരെ നിങ്ങൾക്ക് രോഷം ഉണ്ടാകും കാരണം നിങ്ങളുടെ തണലിലാണ് ഈ ഭീകര സത്വങ്ങൾ വളർന്നതും കുരുന്നുകളുടെ (മത പിതാക്കളുടെയും) ചോര ഊറ്റിക്കുടിക്കാൻ തുടങ്ങിയതും.

മകൻ നഷ്ടപ്പെട്ട ആ അമ്മയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്  വിദ്യാഭ്യാസ രംഗത്തെ നവക്രിമിനലുകളായ സ്വാശ്രയ മാടമ്പികൾക്കെതിരായ നിലപടെടുത്തിട്ടാകുന്നതല്ലേ ഉചിതം?

ആ അമ്മയും കൂടി അണിനിരക്കുന്ന, സ്വാശ്രയ ക്രിമിനലുകൾക്കെതിരായ ജനമുന്നേറ്റമാണ് നമുക്കെ വേണ്ടത്. ഈ സർക്കാരിന്റെ നിലപാട് എന്തായാലും സ്വാശ്രയ ക്രിമിനലുകൾക്കൊപ്പമല്ല. ജിഷ്ണുവിന്റെ അമ്മയും സ്വാശ്രയ പീഡനത്തിന്  ഇതിനകം ഇരയായിട്ടുള്ള ഓരോ വിദ്യാർത്ഥിയും അവരുടെ രക്ഷിതാക്കളും ഉൾപ്പെട്ട ഒരു മുന്നേറ്റമാണ്  ഇപ്പോഴാവശ്യം. ഇതിൽ സ്വാശ്രയ ഭീമന്മാരെ ആശ്ലേഷിക്കുന്ന വെള്ളക്കുപ്പായക്കാരാ നിങ്ങൾക്ക് സ്ഥാനമില്ല.