Friday, April 28, 2023

അതിജീവിതൻ
























മഴ താണ്ടി
വെയിൽ  താണ്ടി
മഞ്ഞ്  താണ്ടി
വർഷം താണ്ടി
വസന്തം താണ്ടി
വഴികൾ  താണ്ടി
പുഴകൾ  താണ്ടി
മലകൾ  താണ്ടി
കടലുകൾ  താണ്ടി
തീ താണ്ടി
പ്രളയം താണ്ടി
ഇടിവെട്ടും രാവു താണ്ടി  
ചിരി താണ്ടി
പുകഴ്ത്തൽ താണ്ടി
ഇകഴ്ത്തൽ താണ്ടി
കരച്ചിൽ താണ്ടി
തെറി താണ്ടി
പ്രണയം താണ്ടി
തിരസ്കരം താണ്ടി
മോഹങ്ങൾ താണ്ടി
നിരാശകളും താണ്ടി
വിജയപരാജയങ്ങൾ താണ്ടി
കാമപ്രണയങ്ങൾ താണ്ടി
ഇരുളും വെളിച്ചവും താണ്ടി
ഉയിരൂടലുകൾ താണ്ടി
പുരസ്‌കാരങ്ങൾ താണ്ടി
തിരസ്കാരങ്ങൾ താണ്ടി  
ചുംബനങ്ങൾ താണ്ടി
തടങ്ങൾ തടയണകൾ  താണ്ടി
നിൽക്കുന്നു ഞാൻ 
അതിജീവിതൻ
അതിജീവിതൻ

















നിൽക്കുന്നു ഞാൻ
തൂക്കു കയർ പൊട്ടിവീണ്
ജീവിതത്തിലേക്ക് പതിച്ച
കുറ്റവാളി


കാമറക്കണ്ണുകൾ
വളയുന്നില്ല
ഒലിപ്പീരില്ല
അവാർഡില്ല
ഉദ്‌ഘാടനകളില്ല
അധികാരീകടാക്ഷങ്ങളില്ല
വെള്ളമില്ല
തീറ്റയില്ല
വെളിച്ചമില്ല
തുണിയില്ല
കൂരയില്ല
ഊരില്ല
പേരില്ല
മൊബൈലില്ല
ഡാറ്റയില്ല
വാട്ട്സപ്പില്ല  
കിറ്റില്ല

അതിജീവിതൻ
തൂക്കു കയർ പൊട്ടിവീണ്
ജീവിതത്തിലേക്ക് പതിച്ച
കുറ്റവാളി