മഴ താണ്ടി
വെയിൽ താണ്ടി
മഞ്ഞ് താണ്ടി
വർഷം താണ്ടി
വസന്തം താണ്ടി
വഴികൾ താണ്ടി
പുഴകൾ താണ്ടി
മലകൾ താണ്ടി
കടലുകൾ താണ്ടി
തീ താണ്ടി
പ്രളയം താണ്ടി
ഇടിവെട്ടും രാവു താണ്ടി
ചിരി താണ്ടി
പുകഴ്ത്തൽ താണ്ടി
ഇകഴ്ത്തൽ താണ്ടി
കരച്ചിൽ താണ്ടി
തെറി താണ്ടി
പ്രണയം താണ്ടി
തിരസ്കരം താണ്ടി
മോഹങ്ങൾ താണ്ടി
നിരാശകളും താണ്ടി
വിജയപരാജയങ്ങൾ താണ്ടി
കാമപ്രണയങ്ങൾ താണ്ടി
ഇരുളും വെളിച്ചവും താണ്ടി
ഉയിരൂടലുകൾ താണ്ടി
പുരസ്‌കാരങ്ങൾ താണ്ടി
തിരസ്കാരങ്ങൾ താണ്ടി
ചുംബനങ്ങൾ താണ്ടി
തടങ്ങൾ തടയണകൾ താണ്ടി
നിൽക്കുന്നു ഞാൻ
അതിജീവിതൻ
അതിജീവിതൻ
നിൽക്കുന്നു ഞാൻ
തൂക്കു കയർ പൊട്ടിവീണ്
ജീവിതത്തിലേക്ക് പതിച്ച
കുറ്റവാളി
കാമറക്കണ്ണുകൾ
വളയുന്നില്ല
ഒലിപ്പീരില്ല
അവാർഡില്ല
ഉദ്‌ഘാടനകളില്ല
അധികാരീകടാക്ഷങ്ങളില്ല
വെള്ളമില്ല
തീറ്റയില്ല
വെളിച്ചമില്ല
തുണിയില്ല
കൂരയില്ല
ഊരില്ല
പേരില്ല
മൊബൈലില്ല
ഡാറ്റയില്ല
വാട്ട്സപ്പില്ല
കിറ്റില്ല
അതിജീവിതൻ
തൂക്കു കയർ പൊട്ടിവീണ്
ജീവിതത്തിലേക്ക് പതിച്ച
കുറ്റവാളി


No comments:
Post a Comment